school-buyilding

ചിറയിൻകീഴ്:വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ എസ്.എസ്.കെ ഫണ്ടിൽ നിന്ന് 62.5ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയ മന്ദിരം മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. അജിത് കുമാർ, വാർഡംഗം ലതികാ മണിരാജ്, കണിയാപുരം ബി.ആർ.സി ബി.പി.സി ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ, എസ്.എസ്.കെ. അസിസ്റ്റന്റ് എൻജിനിയർ അനീസ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് റ്റി. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.വിജയൻ നായർ, മുൻ പി.ടി.എ പ്രസിഡന്റ് രമേശൻ മുല്ലശേരി, പൊതുപ്രവർത്തകരായ കെ.എസ്.അബ്ദുൽ വാഹിദ്,കെ.ചന്ദ്രൻ കെ.കെ.വനം,സ്കൂൾ ഹെഡ്മിസ്ട്രസ് എ.എസ്. അനിതാ ബായി,സീനിയർ അസിസ്റ്റന്റ് സജീന ഷാഫി,സ്റ്റാഫ് സെക്രട്ടറി എസ്.ശ്രീശങ്കർ,കൺവീനർ ജെ.എം.റഹിം എന്നിവർ സംസാരിച്ചു.കോൺട്രാക്ടർ നാസർ,പൂർവ വിദ്യാർത്ഥി മോഹനൻ നായർ എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ചു.