
വക്കം: സംസ്ഥാന മനുഷ്യാവകാശ സംഘടനയുടെ 2021ലെ കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം പേരേറ്റിൽ ശ്രീ ജ്ഞാനോദയ സംഘം ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പിന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ പുരസ്‌കാരം കൈമാറി. സംസ്ഥാന പ്രസിഡന്റ് ജാസിം കണ്ടൽ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, കാസർകോട് സുലേഖ, ചിറ്റൂർ ഉബൈദ്, കോഴിക്കോട് സുഹ്റ ടീച്ചർ, ബഷീർ തേനമാക്കാൻ, ഡോ. നളിനി മാധവൻ, മഞ്ഞപ്പാറ സലിം, ഡോ. ഗീതാപത്മൻ, അജിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.