ksrtc

നെയ്യാറ്റിൻകര:ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കിയ സർക്കാർ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നെയ്യാറ്റിൻകര ഡിപ്പോയിൽ വിജയ ദിനം ആഘോഷിച്ചു. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയദിനാഘോഷം അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എൻ.കെ.രഞ്ജിത്ത്,ജി. ജിജോ,വി.അശ്വതി,വി.സൗമ്യ,അമരവിള സന്തോഷ് എന്നിവർ പങ്കെടുത്തു.ആഹ്ളാദ പ്രകടനത്തിന് ആനന്ദദാസ്,രാമപുരം ബിജു, എ.കാസിംപിള്ള,എസ്.പ്രിയ,അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.