ksrtc

നെയ്യാറ്റിൻകര:ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ജവാന്മാർക്ക് നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി സ്മൃതിപീഠത്തിൽ ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ രൂപേഷ് വിളക്ക് തെളിച്ച് പുഷ്പാർച്ചന നടത്തി.ജോസ് ഫ്രാങ്ക്ളിൻ, കൂട്ടപ്പന മഹേഷ്‌. ഗ്രാമം പ്രവീൺ. ഗോപൻ. അമ്പലം രാജേഷ്. ആറാലുംമൂട് ജിനു. ഇരുമ്പിൽ ശ്രീകുമാർ,ഊരൂട്ടുകാല സുരേഷ്,ക്യാപിറ്റൽ വിജയൻ,എബനീസർ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.