
വക്കം: കെ.പി.എസ്.ടി.എ മടവൂർ പള്ളിക്കൽ ബ്രാഞ്ച് സമ്മേളനം കാട്ടുപുതുശ്ശേരി എസ്.എൻ.വി.യു.പി സ്കൂളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ഉപ ജില്ലാ പ്രസിഡന്റ് എ. നഹാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ ട്രഷറർ എ.ആർ. ഷമീം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ തുറന്നിട്ടും അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാത്തത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉച്ച ഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ് സബീർ, മനോജ് ബി.കെ. നായർ, അനൂപ്.എം .ജെ, മുഹമ്മദ് അൻസാർ. എ.എം, ആർ.ബിജു, എസ്. മഞ്ജു തുടങ്ങിയവർ സംസാരിച്ചൂ. യോഗത്തിൽ പി.എ. സാജൻ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായി ആർ.സുരേഷ് കുമാർ (പ്രസിഡന്റ് ) ഗോകുൽ. എസ് (സെക്രട്ടറി ) . മഞ്ജു. എസ് ( ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.