പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും നിംസ് മെഡിസിറ്റിയുടെയും പാലുവള്ളി ഗുരുകുലം സ്വയംസഹായ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മുതൽ പാലുവള്ളി ഗുരുമന്ദിരം ജംഗ്ഷനിലെ ഗുരുകുലം സ്വയം സഹായസംഘം ഹാളിൽ നടക്കും.

രാവിലെ 9.30ന് സുധാകരൻ ഉദ്ഘാടനം ചെയ്യും. എസ്. സുനിലാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. ജിജോ മാർട്ടിൻ (നിംസ് മെഡിസിറ്റി), ബിജു. എൻ, ബിജു. ജെ, അജീഷ്. കെ,​ ദീപു. എം, സുഭാഷ്, സരിൻ എന്നിവർ പങ്കെടുക്കും. പ്രദീപ് കാച്ചാണി ( കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ) സ്വാഗതവും അരുൺ നന്ദിയും പറയും. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഡയബറ്റിക് വിഭാഗം എന്നിവയിലെ പ്രഗത്ഭരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.