
കിളിമാനൂർ: ചിറ്റാറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കിളിമാനൂർ പുല്ലയിൽ ചിറ്റാറിൽ മാടൻകയം കടവിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മടവൂർ പുലിയൂർകോണം മംഗ്ലാംവിള വീട്ടിൽ വാമദേവന്റെ (76) മൃതദേഹമാണ് ഡി.എൻ.എ ടെസ്റ്റിൽ തിരിച്ചറിഞ്ഞത്. നവംബർ 21ന് ഞായറാഴ്ച വൈകിട്ട് 3 ഓടെ കടവിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ കിളിമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.