v

തിരുവനന്തപുരം: കൊല്ലം, എറണാകുളം യാർഡുകളിൽ നിർമ്മാണം നടക്കുന്നതിനാൽ ജനുവരി രണ്ടുവരെ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളി - ലോകമാന്യതിലക് എക്സ്പ്രസ് 16, 20 തീയതികളിലും എറണാകുളം - പൂനെ17നും, തിരുവനന്തപുരം - നിസാമുദ്ദീൻ 18നും ഒരുമണിക്കൂർ വൈകിയായിരിക്കും പല സ്റ്റേഷനുകളിലും എത്തുക.

ചെന്നൈ - ഗുരുവായൂർ എക്സ്പ്രസ് 11, 13, 28 തീയതികളിൽ കൊല്ലത്തും, 15, 16, 17, 19 തീയതികളിൽ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. നിലമ്പൂർ - കോട്ടയം, കണ്ണൂർ - എറണാകുളം എക്സ്പ്രസുകൾ 22, 24, 27, 28, 29 തീയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ് ജനുവരി രണ്ടിന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. തിരുനെൽവേലിയിലേക്ക് സർവീസുണ്ടാകില്ല.

പാ​ല​ക്കാ​ട് ​-​ ​എ​റ​ണാ​കു​ളം​ ​മെ​മു​ 15​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​നി​ന്ന് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​മെ​മു​ ​സ​ർ​വീ​സ് 15​ന് ​തു​ട​ങ്ങും.​രാ​വി​ലെ​ 7.20​ന് ​പാ​ല​ക്കാ​ട് ​നി​ന്ന് ​പു​റ​പ്പെ​ടും.11.15​ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും.​മ​ട​ക്ക​യാ​ത്ര​ ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് ​ഉ​ച്ച​യ്ക്ക് 2.45​ന്.​രാ​ത്രി​ 7​ന് ​പാ​ല​ക്കാ​ട്ടെ​ത്തും.​ ​ചൊ​വ്വാ​ഴ്ച​ക​ളി​ൽ​ ​സ​ർ​വീ​സി​ല്ല.​എ​ട്ട് ​കോ​ച്ചു​ക​ളാ​ണു​ള്ള​ത്.​ ​എ​ല്ലാം​ ​അ​ൺ​റി​സ​ർ​വ്ഡ് ​ജ​ന​റ​ൽ​ ​കോ​ച്ചു​ക​ളാ​ണ്.​ ​ട്രെ​യി​ൻ​ ​ന​മ്പ​ർ​ 06797​/06798.​എ​റ​ണാ​കു​ളം​ ​ടൗ​ൺ,​ ​ഇ​ട​പ്പ​ള്ളി,​ക​ള​മ​ശേ​രി,​ആ​ലു​വ,​ചൊ​വ്വ​ര,​അ​ങ്ക​മാ​ലി,​ക​റു​കു​റ്റി,​കൊ​ര​ട്ടി,​ഡി​വൈ​ൻ​ന​ഗ​ർ,​ചാ​ല​ക്കു​ടി,​ഇ​രി​ങ്ങാ​ല​ക്കു​ട,​നെ​ല്ലാ​യ്,​പു​തു​ക്കാ​ട്,​ഒ​ല്ലൂ​ർ,​തൃ​ശൂ​ർ,​പൂ​ങ്കു​ന്നം,​മു​ള​ങ്കു​ന്ന​ത്തു​കാ​വ്,​വ​ട​ക്കാ​ഞ്ചേ​രി,​ ​മു​ള്ളൂ​ർ​ക്ക​ര,​വ​ള്ള​ത്തോ​ൾ​ന​ഗ​ർ,​മ​ണ്ണാ​നൂ​ർ,​ഒ​റ്റ​പ്പാ​ലം,​പാ​ല​പ്പു​റം,​ല​ക്കി​ടി,​മ​ങ്ക​ര,​പ​റ​ളി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ്റ്റോ​പ്പു​ണ്ട്.