ബാലരാമപുരം:ഫ്രാബ്സിന്റെ പതിന്നാലാം വാർഷികാഘോഷവും കലണ്ടർ പ്രകാശനവും നാളെ വൈകിട്ട് 4ന് കൈരളി ഗാർഡൻസിൽ നടക്കും. വാർഷികാഘോഷം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ കലണ്ടർ പ്രകാശനം ചെയ്യും, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് ആമുഖ പ്രസംഗം നടത്തും.​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ,​ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.വിനോദ് കോട്ടുകാൽ,​ ഭഗത് റൂഫസ്,​നെയ്യാറ്റിൻകര ഡി.വൈ.എസ്.പി വി.എസ് ദിനരാജ്,​ എസ്.എച്ച്.ഒ ഡി.ബിജുകുമാർ,​ എസ്.ഐ എസ്.വിനോദ് കുമാർ ബ്ലോക്ക് മെമ്പ‌‌ർമാരായ ആർ.എസ്.വസന്തകുമാരി,​ എം.ബി.അഖില,​ മെമ്പ‌ർമാരായ അഡ്വ.ഫ്രെഡറിക് ഷാജി,​ എൽ.ജോസ്,​ സുനിത.ആർ,​ ഡോക്ടർ വിവേകാനന്ദൻ,​ പി.ആർ.ഒ എസ്.ബിജു എന്നിവ‌ർ സംസാരിക്കും. എച്ച്.എ നൗഷാദ് സ്വാഗതവും എ.മെഹബൂബ്ഖാൻ നന്ദിയും പറയും.