
തിരുവനന്തപുരം : എം.എസ്. റാവുത്തർ സ്മാരക മന്ദിരത്തിൽ നടന്ന കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) തിരുവനന്തപുരം ഡിവിഷൻ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി.ഭാരവാഹികളായ നസീർ.എം,ആർ.അജിത് കുമാർ,അശോക് കുമാർ.കെ,സലിം.എ,ഷാഹുൽ ശാസ്തമംഗലം,അനിൽകുമാർ, കാർമലസ്, വിൽസൺ, ദീപു എന്നിവർ സംസാരിച്ചു.