ബാലരാമപുരം : സി.പി.എം നേമം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സഖാവ് വി.ജെ തങ്കപ്പൻ നഗറിൽ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.മുതിർന്ന ഏരിയ കമ്മിറ്റി അംഗം ബാലരാമപുരം കബീർ പതാക ഉയർത്തി.ഡി.സുരേഷ്കുമാർ രക്തസാക്ഷി പ്രമേയവും,ജി.എൽ.ഷിബുകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.വി. ജെ.തങ്കപ്പൻ അനുസ്മരണം ബാലരാമപുരം ശശിയും,ബാലരാമപുരം കൃഷ്ണൻകുട്ടി അനുസ്മരണം മുരളീധരൻ നായരും,എസ്.ആർ.ആശ അനുസ്മരണം എസ്.കെ.പ്രീജയും അവതരിപ്പിച്ചു.ആർ. പ്രദീപ്കുമാർ കൺവീനറായും,ബാലരാമപുരം കബീർ,ടി. മല്ലിക,എസ്.കെ.പ്രീജ,ഡി.എസ്.നിതിൻരാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ,വി.ശിവൻകുട്ടി,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ജയൻ ബാബു സി.അജയകുമാർ,ബി.പി.മുരളി, ആർ.രാമു,ജില്ലാ കമ്മിറ്റി അംഗങ്ങളായ തിരുവല്ലം ശിവരാജൻ,എം.എം.ബഷീർ എന്നിവർ പങ്കെടുത്തു.ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 168 പ്രതിനിധികൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.സ്വാഗതസംഘം ചെയർമാൻ കല്ലിയൂർ ശ്രീധരൻ സ്വാഗതം പറഞ്ഞു.