
തിരുവനന്തപുരം: എസ്. സ്വരൂപ് കുമാർ രചിച്ച മൂന്ന് കൃതികളുടെ പ്രകാശനം നടന്നു. സിവിൽ സ്ട്രക്ചറൽ എൻജിനിയേഴ്സിന് ഉപകാരപ്രദമായ 'റെഡി റെക്കനർ ഫോർ പ്രാക്ടീസിംഗ് സിവിൽ എൻജിനിയേഴ്സ് ', ' ഭഗവദ്ഗീതയുടെ പദ്യരൂപത്തിലുള്ള മലയാള പരിഭാഷയായ ' കൃഷ്‌ണഗീതം ', ചെറുകഥയായ ' സ്വം ' എന്നിവയാണ് പ്രകാശനം ചെയ്‌തത്. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ആർക്കിടെക്ട് എൻ. മഹേഷ് സംഘടിപ്പിച്ച ചടങ്ങിൽ ആർ.ജി.സി.ബി ഡയറക്ടർ ചന്ദ്രഭാസ് നാരായണ, ക്രെഡായ് തിരുവനന്തപുരം പ്രസിഡന്റ് കെ. ജയചന്ദ്രൻ, രഘുചന്ദ്രൻ നായർ, ഡോ. അശോക് കുമാർ, എൻജിനിയർ കെ.കെ. നാരായൺ, ആർക്കിടെക്ടുമാർ, എൻജിനിയർമാർ എന്നിവർ സന്നിഹിതരായിരുന്നു.