
കിളിമാനൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ല വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സ്മിത മനുഷ്യാവകാശ ദിനാചരണ പരിപാടിയുടെ ഭാഗമായി വനിത സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് ഷമീർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു.മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീജ ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് വി.ആർ.സാബു,കെ.വി വേണുഗോപാൽ,എം.എസ് ശശികല,കമ്മിറ്റി അംഗം ആർ.കെ.ദിലീപ്, കുമാർ,ഉപജില്ലാ സെക്രട്ടറി കെ.നവാസ് എന്നിവർ പങ്കെടുത്തു.സി.എസ്.സജിത സ്വാഗതവും എൻ.എസ്.അനിത നന്ദിയും പറഞ്ഞു.