pic1

നാഗർകോവിൽ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെതുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തിയ യുവാവിനെ സൈബർക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കട സ്വദേശി ഷിബിനാണ് (24) അറസ്റ്റിലായത്. പുതുക്കട എസ്.ഐ അനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സൈബർ ക്രൈം ഉദ്യോഗസ്ഥരാണ് ഷിബിനെ അറസ്റ്റ് ചെയ്തത്. കുഴിത്തുറ കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.