തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽ നിന്ന് വില്പനയ്ക്കായി ഹാഷിഷ് ഒായിൽ തലസ്ഥാനത്തെത്തിച്ച പ്രതികളെ കോടതി 12 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധികതടവ് അനുഭവിക്കണം. രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

തമിഴ്നാട് രാമനാഥപുരം അനീസ് നഗറിൽ സാദിഖ്,​ ഇടുക്കി ഉടുമ്പൻചോല സ്വദേശി സാബു സേവ്യർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 10ന് റെയിൽവേ സ്റ്റേഷന് സമീപം പവർഹൗസ് റോഡിനടുത്തുവച്ചാണ് പ്രതികളിൽ നിന്ന് 11 കിലോ ഹാഷിഷ് ഒായിൽ എക്സെെസ് സംഘം പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പ്രിയൻ,​ റെക്‌സ് എന്നിവർ ഹാജരായി.