photo

നെടുമങ്ങാട്:അരുവിക്കര ഗ്രാമത്തിന്റെ പിറവിയും ചരിത്രവും സംബന്ധിച്ച് കെ.പി.രമേശൻ തയ്യാറാക്കിയ പുസ്തകം അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കളത്തറ മധു,വാർഡ് മെമ്പർ ഗീത ഹരികുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.എം.എൻ.ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥകർത്താവ് കെ.പി.രമേശൻ പുസ്തകം പരിചയപ്പെടുത്തി.അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്‌ ആർ.രാജ് മോഹൻ,നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വിജയൻ നായർ,വാർഡ് മെമ്പർമാരായ ഗീത ഹരികുമാർ,രമേശ്‌ ചന്ദ്രൻ, അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ വെമ്പാനൂർ ശശിധരൻ നായർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അനിൽകുമാർ,അനന്തപുരം രവി,എൻ.വിശ്വംഭരൻ നായർ,ആർ.ഗണപതി പോറ്റി,ഷൈജു,രാമചന്ദ്രൻ സാകേതം തുടങ്ങിയവർ സംസാരിച്ചു.