ബാലരാമപുരം:ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദർശന തിരുനാൾ 13,14,15 തീയതികളിൽ നടക്കും.13ന് വൈകിട്ട് 5.30ന് കൊടിയേറ്റ്, 6 ന് നടക്കുന്ന സമൂഹദിവ്യബലിയിൽ വെട്ടുകാട് മാദ്രെ ദേ ദേവൂസ് സഹവികാരി ഫാദർ വിജിൽ ജോർജ് മുഖ്യകാർമ്മികനാവും.തിരുവനന്തപുരം ലത്തീൻരൂപത അൽമായ ശ്രുശ്രൂക്ഷ ഡയറക്ടർ ഫാദർ ജോൺ ഡാൽ വചനസന്ദേശം നൽകും. 14ന് വൈകിട്ട് 6 ന് സമൂഹദിവ്യബലി, സന്ധ്യാവന്ദനത്തിൽ കൊളവുപാറ സെന്റ് ജോർജ് ചർച്ച് വികാരി ഫാദർ ഡെന്നീസ് മണ്ണൂർ മുഖ്യകാർമ്മികനാവും,കാൽവരി വികാരി ഫാദർ ജസ്റ്റിൻ ഫ്രാൻസിസ് വചനസന്ദേശം നൽകും. തുടർന്ന് ദൈവാലയം ചുറ്റി ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം,15ന് വൈകിട്ട് 6 ന് സമൂഹദിവ്യബലി, മണിവിള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് വികാരി ഫാദർ റോബിൻ സി.പീറ്റർ മുഖ്യകാർമ്മികനാവും, കൊറ്റാമം ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ.ലോറൻസ്.കെ.ആർ വചന സന്ദേശം നൽകും.തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണം.തുടർന്ന് കൊടിയിറക്ക്.