
ഉദിയൻകുളങ്ങര: കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. മര്യായാപുരം ആശ്രമം ജെ.എസ് ഭവനിൽ കെ. ജനാർദ്ദനൻ നായരാണ് (62) കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം ആനയറയിലെ ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിനിടയലാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഭാര്യ: ശോഭന കുമാരി. മക്കൾ: ആതിര ജെ.എസ്, അരുൺ ജെ.എസ്. മരുമകൻ: അരുൺ ടി.എസ്. സഞ്ചയനം: 12ന് രാവിലെ 8 30ന്.