ayrvedam

തിരുവനന്തപുരം : ആയുർവേദത്തിന്റെ സാദ്ധ്യതകൾ പരമാവധി സർക്കാർ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഫിസിഷ്യൻ ആയുർവേദ മാസികയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഉദ്ഘാടനവും സുവർണജൂബിലി സ്‌പെഷ്യൽ പതിപ്പിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി ,ഡോ.കെ.സുരേന്ദ്രൻ നായർ,ഡോ.ഷീല മേബ്ലറ്റ് , ഡോ.എം ഷർമദ് ഖാൻ, ഡോ.പി.ജയറാം, ഡോ.വി.ജി.ജയരാജ് ,ഡോ: എം.എസ്. നൗഷാദ്, ഡോ.എസ്.ഷൈൻ, ഡോ.വഹീദ റഹ്മാൻ , ഡോ.ആശ എന്നിവർ പ്രസംഗിച്ചു.