kseb

തിരുവനന്തപുരം: വാങ്ങുന്ന വിലയേക്കാൾ കൂടിയ വിലയ്ക്ക് മിച്ച വൈദ്യുതി വിൽക്കുകയും കുറഞ്ഞചെലവിൽ ജലവൈദ്യുതി യഥേഷ്ടം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കെ.എസ്. ഇ.ബി വൈദ്യുതി നിരക്ക് കൂട്ടാൻ നടത്തുന്ന നീക്കത്തിനു പിന്നിലെ യഥാർത്ഥ കാരണം 3200 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാത്തതും സ്വന്തം സ്ഥാപനത്തിലെ ധൂർത്തുമാണെന്ന് വ്യക്തം. ഒപ്പം ശമ്പള, പെൻഷൻ ബാദ്ധ്യതയും.

ഇതെല്ലാം കാലങ്ങളായി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് ബോർഡ് കറന്റ് ചാർജ് നിരന്തരം കൂട്ടുകയാണ്. വൈദ്യുതിമിച്ച രാജ്യമാണ് ഇന്ന് ഇന്ത്യ. ശരാശരി 3 - 3.50 രൂപയ്‌ക്ക് ദിവസം മുഴുവൻ വൈദ്യുതി ലഭിക്കുമ്പോഴാണ് ഇവിടെ ചാർജ് കൂട്ടാനുള്ള ശ്രമം.

യൂണിറ്റിന് ഒരു രൂപപോലും ഉത്പാദനച്ചെലവില്ലാത്ത ജലവൈദ്യുതിയും യൂണിറ്റിന് മൂന്നു രൂപയ്‌ക്ക് കേന്ദ്രഗ്രിഡിൽ നിന്ന് കിട്ടുന്ന വൈദ്യുതിയും ശരാശരി അഞ്ചു രൂപയിലേറെ വിലയ്ക്കാണ് വിൽക്കുന്നത്.

കൽക്കരി പ്രതിസന്ധിയുണ്ടായ ഏതാനും ആഴ്ചകളിൽ മാത്രം വളരെക്കുറച്ചു സമയത്തേക്കു യൂണിറ്റിന് 18രൂപവരെ ഉയർന്നിരുന്നു.

അതിന്റെ മറവിൽ പുറത്തുനിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങിയതിനാൽ യൂണിറ്റിന് 11പൈസ നഷ്ടമെന്നാണ് കെ.എസ്.ഇ.ബി വാദം. പിടിച്ചുനിൽക്കാൻ കറന്റ് ചാർജ് 10 ശതമാനത്തിലേറെ കൂട്ടാനാണ് ബോർഡിന്റ നീക്കം. താരിഫ് നിയന്ത്രിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം എന്താവുമെന്നാണ് ജനങ്ങളുടെ ആശങ്ക.

 മഹാരാഷ്ട്രയിൽ

ലാഭവിഹിതം 252 കോടി
13,602മെഗാവാട്ട്: മഹാരാഷ്ട്രയിൽ ഉത്പാദനശേഷി

25,500മെഗാവാട്ട്: പുറമേനിന്നു വാങ്ങുന്നതടക്കം ശേഷി

15000 പേർ: മഹാരാഷ്ട്ര പവർ ജനറേഷൻ കമ്പനി ജീവനക്കാർ

252കോടി : 2019-20 സർക്കാരിന് കൊടുത്ത ലാഭവിഹിതം

 കേരളത്തിൽ 2823 മെഗാവാട്ടിന്

33,000 ജീവനക്കാർ

2823 മെഗാവാട്ട്: കേരളത്തിലെ ഉത്പാദനശേഷി

4200 മെഗാവാട്ട്: പുറമേനിന്നു വാങ്ങുന്നതടക്കം

33,000:കെ. എസ്. ഇ. ബിയിൽ ജീവനക്കാർ

നഷ്‌ടക്കണക്ക്

12,104 കോടി: 2019–20 വരെ മൊത്തം നഷ്ടം

 71.50 ലക്ഷം: പ്രതിദിന നഷ്ടം

3200 കോടി: മൊത്തം കുടിശിക

1200 കോടി: സർക്കാരിന്റെ മാത്രം കുടിശിക

817കോടി: വാട്ടർ അതോറിറ്റി കുടിശിക

12,419 കോടി: പെൻഷൻ ഫണ്ടിൽ നൽകാനുളളത്

7 വർഷത്തെ നഷ്ടം 6,627 കോടി

 2014-15........1272.90

 2015-16..........696.97

 2016-17........1494.63

 2017-18..........784.09

 2018-19..........290.00

 2019-20..........269.55

 2020-21........1822.35

ഡാമുകളിലെ വെള്ളവും

വൈദ്യുതി ഉത്പാദനവും

2017 - 4759.02 ദശലക്ഷം ലിറ്റർ ....4317ദശലക്ഷം യൂണിറ്റ്

2018 - 10438.67 ദശലക്ഷം ലിറ്റർ ....7761ദശലക്ഷം യൂണിറ്റ്

2019 - 5299.96 ദശലക്ഷം ലിറ്റർ ....5694 ദശലക്ഷം യൂണിറ്റ്

2020 - 5838.94 ദശലക്ഷം ലിറ്റർ.....5934 ദശലക്ഷം യൂണിറ്റ്

2021 - 7931.09 ദശലക്ഷം ലിറ്റർ.... 7254 ദശലക്ഷം യൂണിറ്റ്