കഴക്കൂട്ടം: മത്സ്യബന്ധനത്തിനിടെ കാണാതായ കഠിനംകുളം മാര്യനാട് സ്വദേശി ലോറൻസ് (50) തിരിച്ചെത്തി. വ്യാഴാഴ്ച വൈകിട്ടോടെയാണ് ലോറൻസിന്റെ വള്ളം ഉൾപ്പെടെ 10 വള്ളങ്ങളിലായി 36 പേർ അഞ്ചുതെങ്ങിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്. ലോറൻസ് ഒഴികെ ബാക്കിയുള്ളവർ ഇന്നലെ പുലർച്ചെ തിരിച്ചെത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെ ലോറൻസ് തിരിച്ചെത്തുകയായിരുന്നു. ഉൾക്കടലിൽ വച്ച് ദിശതെറ്റി പോയതിനാലാണ് വൈകിയതെന്ന് ലോറൻസ് പറഞ്ഞു.