
പാറശാല: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും സഹ സൈനികരുടെയും അപകട മരണത്തിൽ കുളത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശിവകല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, എ.എൻ.ഒ കെ. സുബ്രഹ്മണ്യൻ, സഹ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.