കാട്ടാക്കട: സ്കൂട്ടർ ഇടിച്ച് പത്ര ഏജന്റിന് പരിക്ക്. കാട്ടാക്കടയിലെ പത്ര ഏജന്റ് സലിമിനാണ് (സജ്‌ന മൻസിൽ, കിള്ളി, കൊല്ലോട്) വാഹനമിടിച്ച് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 9ന് കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം സരസാ മെഡിക്കൽസിനു സമീപം പത്രവിതരണം നടത്തവേയാണ് നിയന്ത്രണംവിട്ട് അതിവേഗത്തിൽ വന്ന KL- 74.A-6787 എന്ന ആക്ടീവ് സ്കൂട്ടർ ഇടത് കാലിൽ മുട്ടിന് താഴെയായി ഇടിച്ചത്. തുടർന്ന് ഇൗ ആക്ടീവാ മറ്റൊരു സ്കൂട്ടറുമായി ഇടിക്കുകയും ചെയ്തു. സംഭവശേഷം ഇയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അപകടത്തിൽ എല്ലുകൾ പൊട്ടിയ സലീമിനെ ഉടനെ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.