man

കിളിമാനൂർ: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാ​ഗമായി മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുയോ​ഗം സംഘടിപ്പിച്ചു. യോ​ഗം അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയം​ഗം ഡി. സ്‌മിത ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. എൻ. സരളമ്മ, ബീനാദിലീപ്, കെ. വസന്തകുമാരി, എൻ. സലിൽ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജുദേവ് സ്വാ​ഗതവും ഡി. രഞ്ചിതം നന്ദിയും പറഞ്ഞു.