energy

വെഞ്ഞാറമൂട് :ഗവൺമെന്റ് യു.പി.എസിലെ ഊർജ്ജസംരക്ഷണ പക്ഷാചരണം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷിഹാബുദ്ദീൻ അദ്ധ്യക്ഷനായി. സെമിനാറിൽ എനർജി ഓഡിറ്റർ സുരേഷ് ബാബു ക്ലാസ് നയിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണവും എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കലും ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എം.കെ. മെഹബൂബ്, കെ.എസ്. സന്ധ്യാകുമാരി, നിഹാസ്, എസ്. സൗമ്യ എന്നിവർ സംസാരിച്ചു.