
വെഞ്ഞാറമൂട്: കെ.പി.എസ്.ടി.എ വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കമ്മറ്റി അംഗം ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രദീപ് നാരായൺ മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ഹസീന അദ്ധ്യക്ഷയായ സമ്മേളനത്തിൽ ഉപജില്ലാ കമ്മറ്റി ബിനു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്രീകുമാർ, ജില്ലാ ഭാരവാഹികളായ എൻ. സാബു, വി.പി. സുനിൽ കുമാർ, സി.എസ്. വിനോദ്, ടി.യു. സഞ്ജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹസീന ബീവി (പ്രസിഡന്റ്), പ്രവീൺ ദാസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.