പൂവാർ: കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറിയും ചൈതന്യ സാംസ്കാരിക കേന്ദ്രവും സംയുക്തമായി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2022 ജനുവരി 1ന് വൈകിട്ട് 7ന് നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, സാംസ്കാകാരിക നായകന്മാർ, രാഷ്ട്രീയ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സാംസ്കാരിക ദീപങ്ങൾ തെളിക്കും. കഴിവൂ ർ ജ്യോതികുമാർ രചിച്ച് ലൈബ്രറി പ്രസിദ്ധീകരിക്കുന്ന 'നിഴലും ഞാനും' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടക്കുമെന്ന് പ്രോഗ്രാം ചെയർമാനും ലൈബ്രറി രക്ഷാധികാരിയുമായ എം.ആർ. രാജഗുരുബാൽ അറിയിച്ചു.