വിതുര: തൊളിക്കോട് പഞ്ചായത്തിന്റെയും ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 2 വരെ ഗ്രന്ഥശാലാഹാളിൽ സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ഡോ. ലുബിന ഡി.എസ് ആരോഗ്യബോധവത്കരണക്ലാസ് നയിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്‌ണൻ, തോട്ടുമുക്ക് വാർ‌ഡ് മെമ്പർ തോട്ടുമുക്ക് അൻസർ,​ വിനോബാനികേതൻ വാർ‌ഡ്മെമ്പർ ആർ. ലിജുകുമാർ, എ.എം. സാലി, ആർ. ശോഭനകുമാരി, ഡോ.കെ. ഷിബു, ഡോ. പ്രമോദ്, കെ. രത്നാകരൻ എന്നിവർ പങ്കെടുക്കും.