
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്‌പയിൽ സാമന്തയുടെ ഐറ്റം ഡാൻസിന് രമ്യനമ്പീശനാണ് ഗാനം ആലപിക്കുന്നത്. അഭിനയിക്കുന്ന ചിത്രങ്ങളിൽ മാത്രം പാടാറുള്ള രമ്യ നമ്പീശൻ ആദ്യമായാണ് മറ്റൊരു സിനിമയ്ക്കുവേണ്ടി ഗാനം ആലപിക്കുന്നത്. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആലപിച്ച ഗാനമാണ് മലയാളത്തിൽ രമ്യ പാടിയിരിക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം.സാമന്തയുടെ ഐറ്റം ഡാൻസിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. പുഷ്പയുടെ ഏറ്റവും വലിയ ഹൈലൈറ്റാണ് സാമന്തയുടെ ഐറ്റം ഡാൻസ്. ആദ്യമായാണ് സാമന്ത ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെടുന്നത്. ഒന്നര കോടി രൂപയാണ് ഇതിനായി വാങ്ങിയ പ്രതിഫലമെന്നാണ് വിവരം. പുഷ്‌പ ദ റൈസ് എന്നാണ് ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര്. ഡിസംബർ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും.