
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബഡ്സ് സ്‌കൂൾ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സിമി സ്വാഗതം ആശംസിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്തുപരിധിയിലെ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പങ്കെടുത്ത മുഴുവൻ കുട്ടികളെയും ആദരിച്ചു. കലാമേളയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് ലാൽകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മഞ്ജുഷ ജയൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കാനക്കോട് ബാൽരാജ്, റെജികുമാർ, അമ്പലത്തറയിൽ ഗോപകുമാർ, സ്‌നേഹലതാ, ധന്യ പി. നായർ, ജയചന്ദ്രൻ, ശ്രീരാഗ്, വിമല, ശിശുവികസന ഓഫീസർ ഉഷ, സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ചു. ആർ.പി നന്ദി പറഞ്ഞു.