
കടയ്‌ക്കാവൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ചെക്കാലവിളാകം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി കുമാർ, ഹിന്ദു ഐക്യവേദി ജില്ലാ വെെസ് പ്രസിഡന്റ് കായിക്കര അശോകൻ, മെമ്പർമാരായ രേഖ, ഷീബ, അഭിലാഷ്, സുകുട്ടൻ, ഓമി ഏലാപ്പുറം തുടങ്ങിയവർ സംസാരിച്ചു.