ആറ്റിങ്ങൽ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ.കെ.എസ്.ടി.യു )​ സബ് ജില്ലാ സമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ഗീതാ വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു പേരയം,​ സബ് ജില്ലാ സെക്രട്ടറി ജഗന്നാഥൻ നായർ,​ ബിജു. ടി,​ ഡാനി ചെറിയാൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി. ബിജു ( സെക്രട്ടറി )​,​ ഷമീർ ( ജോയിന്റ് സെക്രട്ടറി )​,​ ഗീതാ വേണു ( പ്രസിഡന്റ്)​,​ ജാനി ചെറിയാൻ( വൈസ് പ്രസിഡന്റ്)​,​ ദർശന ( ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.