
വിതുര: ചായം സർവീസ് സഹകരണ ബാങ്കിന്റെ മാറ്റിസ്ഥാപിച്ച കൊപ്പം ശാഖാ ഒാഫീസ് ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.എസ്. ഫർസാന, ബാങ്ക് പ്രസിഡന്റ് കെ. ഉവൈസ് ഖാൻ, പാലോട് കാർഷിക വികസനബാങ്ക് പ്രസിഡന്റ് എസ്. സഞ്ജയൻ, അഡ്വ.സി.എസ്. വിദ്യാസാഗർ, ബാങ്ക് സെക്രട്ടറി എം. അൻവർ, വാർഡ് മെമ്പർമാരായ ചായം സുധാകരൻ, എൻ.എസ്. ഹാഷിം, ആർ. ശോഭനകുമാരി, ബി. പ്രതാപൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷൈലജ ആർ. നായർ, എസ്. അജികുമാർ, ബി. മോഹനൻനായർ, എസ്. ജയന്തി, ബുഷ്റ, മുൻ ഭരണസമിതി അംഗങ്ങളായ തോട്ടുമുക്ക് സലീം, ശ്രീകുമാർ, തങ്കമണി, പുഷ്പൻ, ബ്രാഞ്ച്മാനേജർ വിജയേന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.