ksfesammelanam

മുടപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ഏജന്റ്സ് അസോസിയേഷൻ ( സി.ഐ.ടി.യു ) ചിറയിൻകീഴ് താലൂക്ക് സമ്മേളനം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി. നസീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. മോഹനൻ നായർ, ബി. സുരേഷ് കുമാർ, അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. പി. നസീർ ( പ്രസിഡന്റ് ), അജിത്ത് കുമാർ ( സെക്രട്ടറി ), അനിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.