
വർക്കല: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വർക്കല മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ വർക്കല ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്‌മിത സുന്ദരേശൻ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജി, അസോസിയേഷൻ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭാമിനി എന്നിവർ സംസാരിച്ചു.