മുടപുരം: ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പടനിലം ഗവ. യു.പി സ്കൂളിന് 1.18 കോടി രൂപയും കായിക്കര ആശാൻ മെമ്മോറിയൽ സ്കൂളിന് 1 കോടി രൂപയും പുതിയ സ്കൂൾ മന്ദിരങ്ങൾ നിർമ്മിക്കാൻ അനുവദിച്ചു. കൂടാതെ ശർക്കര ഗവ. യു.പി.എസ്, പാലവിള യു.പി.എസ് എന്നീ സ്കൂളുകൾക്ക് 24 ലക്ഷം രൂപ വീതം 48 ലക്ഷം രൂപ സോളാർ പാനൽ സ്ഥാപിക്കുന്നതിനും അനുവദിച്ചു. ഈ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതിനാൽ ഉടൻ നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് വി.ശശി എം.എൽ.എ അറിയിച്ചു.