
നെയ്യാറ്റിൻകര: സി.പി.എം നെയ്യാറ്റിൻകര ഏരിയാ പ്രതിനിധി സമ്മേളനത്തിന് സമാപനമായി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറിയായി ടി. ശ്രീകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. കോലിയക്കോട് കൃഷ്ണൻ നായർ, ടി.എൻ. സീമ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, മുൻ നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ എന്നിവർ പങ്കെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 11 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.