വർക്കല: ബൈക്കിൽ പോവുകയായിരുന്ന പാൽവില്പനക്കാരനെ അജ്ഞാതവാഹനം ഇടിച്ചിട്ടുകടന്നു. ബുധനാഴ്ച രാവിലെ 5ഓടെ പുത്തൻചന്ത ചുമടുതാങ്ങി റോഡിൽ വച്ചാണ് ചെറുകുന്നം സ്റ്റാർലെയിൻ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട്ടുകാരായ മണിയൻ - ലക്ഷ്മി ദമ്പതികളുടെ മകൻ ഗണേഷിനെ (37) അജ്ഞാതവാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞത്. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഗണേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലാണ്. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.