
നാഗർകോവിൽ: ഡ്യൂട്ടിക്കിടെ ജമ്മുകശ്മീരിൽ നിര്യാതനായ ജവാൻ കൃഷ്ണപ്രസാദിന് ജന്മനാട് വിട നൽകി. കന്യാകുമാരി ജില്ലയിലെ കുലശേഖരം അണ്ടൂർ സ്വദേശിയായ കൃഷ്ണപ്രസാദ് (38) ഈ മാസം 8നാണ് മരിച്ചത്. കഴിഞ്ഞദിവസം വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.