വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും വർക്കല ഫയർഫോഴ്സും സംയുക്തമായി ആശുപത്രി ജീവനക്കാർക്കായി ജീവൻ രക്ഷാ ഉപാധികളെ സംബന്ധിച്ച് ഫയർ ആൻഡ് സേഫ്റ്റി ക്ലാസും ഡെമോൺസ്ട്രേഷനും നടത്തി.
ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്‌തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരിലാൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അഖിൽ ടി.എസ്, വിപിൻരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ.എ. മനോജ് എന്നിവർ സംസാരിച്ചു.