ആറ്റിങ്ങൽ: സർക്കാർ നടപ്പിലാക്കുന്ന ലിഖ്ന പട്ന പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ഗൃഹസന്ദർശനം നടന്നു. ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഏഴാം തരം തുല്യത പരീക്ഷയിലെ 12 പഠിതാക്കൾക്ക് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ചോദ്യ പേപ്പർ കൈമാറി. സമ്പൂർണ സാക്ഷരത നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. ഷീജ, ഗിരിജ, കൗൺസിലർ ജി.ആർ. ബിനു, നോഡൽ പ്രേരക് ജി.ആർ. മിനിരേഖ, പ്രേരക് ബിന്ദു എന്നിവർ പങ്കെടുത്തു.