
പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിൽ അതി ദരിദ്ര നിർണയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ അംബേദ്കർ ഭവനിൽ വച്ച് 14 വാർഡുകളിലെയും വോളന്റിയർമാർക്ക് വേണ്ടി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - ഇൻ - ചാർജ് തിരുപുറം സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പ്രീയ പി.ആർ, കെ. വസന്ത, ശുഭദാസ്, മുൻ പ്രസിഡന്റ് ഷീന ആൽബിൻ, മെമ്പർമാരായ ഗോപാലകൃഷ്ണൻ, അനിൽകുമാർ, മഞ്ജുഷ, ഗിരിജ, ലിജു, അഖിൽ, സെക്രട്ടറി ഹരിൻ ബോസ്, കില റിസോഴ്സ് പേഴസൻമാരായ ഘോഷ്, അജിത്ത്, മോഹനൻ നായർ, വിനീത ജോൺ, കുടംബശ്രീ ചെയർപേഴ്സൻ വിചിത്ര, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. അജിത്, ഘോഷ് മോഹനൻ നായർ, വിനീത ജോൺ എന്നിവർ ക്ലാസുകളെടുത്തു.