വിതുര: ദേശീയ ബാലതരംഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരസേനാനി ചെറ്റച്ചൽ ശേഖർജി അനുസ്മരണം സംഘടിപ്പിച്ചു. ശേഖർജിയുടെ കണ്ണങ്കരയിലുള്ള വസതിയിൽ ചേർന്ന അനുസ്മരണയോഗം സംസ്ഥാന ചെയർമാൻ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാലതരംഗം ഒാൺലൈനിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബാലതരംഗം കോ ഒാർഡിനേറ്റർ റിജിത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ, പരപ്പാറ വാർഡ് മെമ്പർ ചായം സുധാകരൻ, തുരുത്തി വാർഡ് മെമ്പർ എൻ.എസ്. ഹാഷിം, കെ. ശ്രീകുമാർ, വി.എസ്. കൃഷ്ണരാജ്, ക്ലീറ്റസ് തോമസ്, മുൻ പഞ്ചായത്തംഗം ടി. നളിനകുമാരി, തെന്നൂർ വി. സജികുമാർ എന്നിവർ പങ്കെടുത്തു.