ksrt

നെയ്യാറ്റിൻകര: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികർക്ക് ആദരമ‌ർപ്പിച്ച് നെയ്യാറ്റിൻകര ഡിപ്പോയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാർ ദീപാഞ്ജലി സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര സി.ഐ വി.എൻ. സാഗർ ഉദ്ഘാടനം ചെയ്‌തു. സി.ഐ യാത്രക്കാർക്കും ജീവനക്കാർക്കും ദേശാഭിമാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ടി.ഒ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്ത്, ശിവകുമാർ, കെ.എസ്. ജയശങ്കർ, എൻ.എസ്. വിനോദ്, ജി. ജിജോ, ശശിഭൂഷൺ, സി.പി. ഷിബുകുമാർ, വി. അശ്വതി എന്നിവർ പങ്കെടുത്തു.