ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം പെരുങ്ങുഴി ഇടഞ്ഞുംമൂല ശാഖയുടെ നേതൃത്വത്തിൽ ശാഖയുടെ അതിർത്തിയിൽ സ്ഥിരതാമസക്കാരായിട്ടുള്ള കുടുംബങ്ങളിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമായ വിദ്യാർഥികളെ അവാർഡുകൾ നൽകി ആദരിക്കുന്നു. ബന്ധപ്പെട്ടവർ മാർക്ക്ലിസ്റ്റിന്റെ കോപ്പികൾ സഹിതം 16ന് മുമ്പായി ശാഖാ സെക്രട്ടറിയെ ( അജിത്ത് ) ഏല്പിക്കണം. 19ന് വൈകിട്ട് 5ന് പെരുങ്ങുഴി നാലുമുക്ക് ഗുരുക്ഷേത്ര മണ്ഡപ സമർപ്പണ സമ്മേളനത്തിൽവച്ച് അവാർഡുകൾ വിതരണം ചെയ്യും. ഫോൺ: 9656350166.