തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ മനുഷ്യാകാശ ദിനാചരണം നടത്തി. ഗൂഗിൾ മീറ്റിൽ നടന്ന വെബിനാറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ നിർവഹിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ അസി. പ്രൊഫസറായ ഡോ. റെയ്ൻഹാർഡ് ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ' മനുഷ്യാവകാശം മഹാമാരിയുടെ കാലത്ത് " എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ചന്ദ്രമോഹൻ നായർ, കൊമേഴ്സ് വിഭാഗം അസി. പ്രൊഫസർ ദൃശ്യദാസ് എന്നിവർ സംസാരിച്ചു. അസി. പ്രൊഫസർമാരായ ആർദ്ര എൽ. സന്തോഷ് സ്വാഗതവും അശ്വതി.എസ്.ജെ നന്ദിയും പറഞ്ഞു. മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥി ഗായത്രി. എസ് സംഘാടകയായിരുന്നു.