cm

തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർ അടക്കമുള്ള നിയമനങ്ങളിൽ ഇനി നിയമം മറികടക്കില്ലെന്നും രാഷ്ട്രീയ അതിപ്രസരം നിയന്ത്രിക്കുമെന്നും ഗവർണർക്ക് സർക്കാർ ഉറപ്പുനൽകും. സംസ്‌കൃത സർവകലാശാലാ വി.സിയാക്കാൻ സർക്കാർ നാമനിർദ്ദേശം ചെയ്തയാളെ ഗവർണർ നിരാകരിക്കുകയും ഫയൽ തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റി യോഗം ചേരാതെ ആറുമാസ കാലാവധി പൂർത്തിയാക്കിയ ശേഷമായിരുന്നു സർക്കാരിന്റെ ഈ അട്ടിമറി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും യു.ജി.സി മാനദണ്ഡപ്രകാരമുള്ള നടപടികളെടുക്കാമെന്നും ഗവർണറെ സർക്കാർ അറിയിക്കും.

സംസ്കൃത യൂണി. വി.സി നിയമനത്തിന് പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചേക്കും. സെർച്ച് കമ്മിറ്റികളിൽ ഗവർണറുടെ പ്രതിനിധിയായി ചീഫ്സെക്രട്ടറിയെ നിയമിക്കുന്ന പതിവ് കണ്ണൂർ വി.സി സെർച്ച് കമ്മിറ്റിയോടെ ഗവർണർ അവസാനിപ്പിച്ചിരുന്നു. ചാൻസലറുടെ പ്രതിനിധിയായി പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രനെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. അദ്ദേഹമായിരുന്നു സമിതിയുടെ കൺവീനറും. ചീഫ് സെക്രട്ടറിയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ ആയിരുന്നു അതുവരെ ചാൻസലറുടെ പ്രതിനിധി. കമ്മിറ്റിയിൽ അക്കാമഡമിക് വിദഗ്ദ്ധർ മാത്രമേ പാടുള്ളൂവെന്ന യു.ജി.സി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നാണ് രാജ്ഭവൻ വിശദീകരിച്ചത്. പിന്നീട് ഈ സെർച്ച് കമ്മിറ്റിയെ പിരിച്ചുവിടുകയും കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ സർക്കാർ ഗവർണറുടെ മേൽ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായിട്ടും ഇക്കാര്യങ്ങൾ ചെയ്തെന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ.

കേരള, എം.ജി, കുസാറ്റ് സർവകലാശാലകളിൽ അടുത്തവർഷം വൈസ്ചാൻസലറുടെ ഒഴിവ് വരുന്നുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരം പത്തുവർഷമെങ്കിലും അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരെയാണ് വി.സിയാക്കേണ്ടത്. രാഷ്ട്രീയ താത്പര്യം പരിഗണിച്ച് വിസിയാകേണ്ടവരെ കണ്ടെത്തുന്നതിന് പകരം മികച്ച അക്കാഡമിക് വിദഗ്ദ്ധരെ പാനലിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പും സർക്കാർ നൽകിയേക്കും.

 ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സി​ലും ഗ​വ​ർ​ണ​റെ​ ​വെ​ട്ടി

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഇ​ത്ത​വ​ണ​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സ് ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ച്ച​ത് ​ഗ​വ​ർ​ണ​റെ​ ​മ​റി​ക​ട​ന്ന് ​സി​ൻ​ഡി​ക്കേ​റ്റാ​ണ്.​ ​സി​ല​ബ​സ്,​ ​ചോ​ദ്യ​പേ​പ്പ​ർ​ ​സ​മി​തി​യി​ൽ​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​മ​ന്ത്രി​യു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​നെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ലി​സ്റ്റ് ​ഗ​വ​ർ​ണ​‌​ർ​ക്ക​യ​ച്ചാ​ൽ​ ​യോ​ഗ്യ​താ​ ​പ​രി​ശോ​ധ​ന​യു​ണ്ടാ​വും.​ ​ഇ​തൊ​ഴി​വാ​ക്കാ​ൻ​ ​കൂ​ടി​യാ​ണ് ​ഗ​വ​ർ​ണ​റെ​ ​വെ​ട്ടി​യ​ത്.​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സ് ​അം​ഗ​ങ്ങ​ളെ​ ​നോ​മി​നേ​റ്റ് ​ചെ​യ്യ​ൽ​ ​ത​ന്റെ​ ​അ​ധി​കാ​ര​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.