k

തിരുവനന്തപുരം: കാശി നഗരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷം കേരളത്തിലും നടക്കും. ദിവ്യ കാശി ഭവ്യ കാശി എന്ന പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളിൽ തത്സമയം നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. കാശിയിൽ നടക്കുന്ന പരിപാടികൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. വാരാണസിയുടെ സമഗ്രവികസനം സാദ്ധ്യമാക്കിയ നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് കത്തുകളയയ്ക്കും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്താണ് പരിപാടിയുടെ സംസ്ഥാനതല സംയോജകൻ. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിനാണ് ദേശീയ ഏകോപനച്ചുമതല.