media-academy

തിരുവനന്തപുരം: സ്വതന്ത്ര സോഫ്ട്‌വെയർ രംഗത്തെ ഇന്ത്യയിലെ സ്ഥാപകരിൽ ഒരാളായ സി.വി. രാധാകൃഷ്ണനെ കേരള മീഡിയ അക്കാഡമി ആദരിച്ചു. മുൻ മന്ത്രി ഡോ.ടി. എം.തോമസ് ഐസക് സി.വി. രാധാകൃഷ്ണന് ഉപഹാരം നൽകി. പകുതി തളർന്ന ശരീരം കൊണ്ട് വീൽചെയറിലിരുന്ന് സി.വി. രാധാകൃഷ്ണൻ സമൂഹത്തിന് നൽകുന്ന സംഭാവനകൾ അത്ഭുതകരമാണെന്ന് തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം മലയിൻകീഴിലെ നാല് ഏക്കർ സ്ഥലത്ത് നാല് നിലകളിലായി പ്രവർത്തിക്കുന്ന റിവർ വാലി ടെക്‌നോളജിസ് എന്ന ഐ.ടി സ്ഥാപനം സി.വി.രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ അപൂർവ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, മാദ്ധ്യമ പ്രവർത്തകരായ മനോജ് പുതിയവിള, കെ. മോഹനൻ, ബി. ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.