
ബാലരാമപുരം: കർഷക തൊഴിലാളി യൂണിയൻ, കർഷകസംഘം, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബാലരാമപുരത്ത് പ്രകടനം നടത്തി. ബാലരാമപുരം ജംഗ്ഷനിൽ നടന്ന പൊതുയോഗം കർഷകസംഘം ഏരിയാ സെക്രട്ടറി ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജി. വസുന്ധരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം ബാലരാമപുരം കബീർ, വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്. സുദർശനൻ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച്. സാദ്ദിഖ് അലി, എസ്. കെ. സുരേഷ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.